ഇന്ന് ഞാൻ തോറ്റു നിൽക്കുന്ന ഒരു വ്യക്തിയാണ്. എതോരുകാര്യവും എല്ലാവരും ജയിക്കുവാൻ വേണ്ടിയാണ് ചെയ്യുന്നത്, ഇന്ന് ഇവിടെ ഞാനും അതുതന്നെ ചെയ്യുന്നു. തോൽവിയിൽ നിന്നും ഞാൻ പതിയെ തുടങ്ങുന്നു. എനിക്കു ജയിക്കാനാവും എന്ന ഉറച്ച വിശ്വാസത്തിൽ. എന്നെ തോൽപിച്ചത് ഞാൻ തന്നെയാണ്. കാലം എൻറെ കൈയ്യിൽ ഒരു ചുറ്റികയും ആണിയും നല്കി അത് ഞാൻ എന്റെ കൈകളിൽ തന്നെ അടിച്ചുതറച്ചു. ഇനി ഞാൻ അത് ഊരിയെടുക്കുകയാണ് ആ ആണി ഞാൻ ഇനിയെൻറെ സ്വപ്‌നങ്ങൾ നിറച്ചുവച്ച ചില്ലുകൂട് തൂക്കിയിടുവാനായി എടുക്കുന്നു .
ഞാൻ മുകളിൽ എഴുതിക്കൂട്ടിയതെല്ലാം മനസ്സിലപ്പോൾ തോന്നിയ ചില വാചകങ്ങൾ മാത്രമാണ് . എങ്ങനെ എഴുതിത്തു തുടങ്ങണമെന്ന് ചിന്തിച്ചു മുഷിയാൻ വയ്യതത്കൊന്ദ് എഴുതി കൂട്ടിയത്. ഇത് ഞാൻ സാധരനക്കർക്കുവേണ്ടി എഴുതുന്നതാണ്. അതുകൊണ്ട് അവർക്ക് ഞാനൊരു ഭ്രാന്തൻ ചിന്താഗതിക്കാരനാണെന്നു തോന്നാം, മറ്റു ചിലർക്ക് ഞാനൊരു സാഡിസ്റ്റ് ആണെന്ന് തോന്നാം അതുമല്ലെങ്കിൽ ഒരു ബോറനാനെന്നുതോന്നാം. പക്ഷെ എന്നെ കൃത്യമായി നിർവചിക്കുവാൻ രണ്ടേരണ്ടക്ഷരങ്ങൾ മതി. "ഞാൻ" അതെ നാം ഓരോരുത്തരും ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന രണ്ടക്ഷരം; അതിനെപ്പറ്റിയാണ്, അതിൻറെ സ്വപ്നങ്ങലെപ്പടിയാണ്, അതിൻറെ ചിന്തകളെപ്പറ്റിയാണു എനിക്ക് പറയാനുള്ളത്.............
(അടിക്കുറിപ്പ് : ഞാൻ ആദ്യം പറഞ്ഞ തോൽവിയും ജയവും വലിയ ഒരു അർഥമുള്ള രണ്ട് വാക്കുകളാണ്. ഇനിയുള്ള എൻറെ ഒരോവാക്കുകൾക്കുമിടയിൽ അതൊളിച്ചിരിക്കുന്നുണ്ട്.)
No comments:
Post a Comment